ChuttuvattomThodupuzha

കെ.പി.എം.എസ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

തൊടുപുഴ: കേരള പുലയര്‍ മഹാസഭ ജില്ലാ കണ്‍വെന്‍ഷന്‍ തൊടുപുഴ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം ഹാളില്‍ നടന്നു. കെ.പി.എം.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി.വാവ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ സി.സി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന നാലുലക്ഷം രൂപ തുക വര്‍ധിപ്പിച്ച് പത്ത് ലക്ഷം ആക്കി നിശ്ചയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴത്തെ വിലക്കയറ്റം മൂലം ഉണ്ടായിട്ടുള്ളതെന്നും, എല്ലാ പഞ്ചായത്തുകളിലും മുഴുവന്‍ പട്ടികജാതിക്കാര്‍ക്കും വീടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദേഹം പറഞ്ഞു. തൊടുപുഴ താലൂക്ക് യൂണിയന്‍ ഭാരവാഹികളായി ഗോപകുമാര്‍ കെ.ആര്‍ (പ്രസിഡന്റ്), ഷാജു ഗോപാലന്‍, എം.സിബിന്‍ (വൈസ് പ്രസിഡന്റ്മാര്‍), സി.കെ.സന്ദീപ് (സെക്രട്ടറി), ഇന്ദു ജയന്‍, പി.സി.ജയന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) റ്റി.എ.ഓമനകുട്ടന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഗോപകുമാര്‍ കെ.ആര്‍, എം.സിബിന്‍, സി.കെ.സന്ദീപ്, ടി.എ.ഓമനകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!