Thodupuzha

കെ.പി.എം.എസ്. ശാസ്താംപാറ ശാഖ സമ്മേളനം

 

ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തില്‍ ആധുനിക പൊതുശ്മശാനം എത്രയും പെട്ടന്ന് യാഥാര്‍ത്യമാക്കുമെന്ന് പ്രസിഡന്റ് ഷീജ നൗഷാദ് പറഞ്ഞു. കെ.പി.എം.എസ്.ശാസ്താംപാറ ശാഖ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സമ്മേളനത്തിനു മുന്നോടിയായി മുരളിക്കവലയില്‍ നിന്നും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു. ശബരിനന്ദനം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് ഷാജി ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ.അജിനാസ്, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്‍സി മാര്‍ട്ടിന്‍, താഹിറ അമീര്‍,സഭാ നേതാക്കളായ എം.കെ. പരമേശ്വരന്‍, സുരേഷ് കണ്ണന്‍, ഉഷ സോമന്‍, വത്സ മോഹന്‍, സുനിത രാജീവ്, ശാഖ സെക്രട്ടറി സാബു മാധവന്‍, രമ്യ അനില്‍ , രതീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ അസി.സെക്രട്ടി കെ.ജി. സോമന്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!