Thodupuzha

പുലയരെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമം വിലപ്പോവില്ല കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം സി.സി ശിവന്‍

തൊടുപുഴ:ലയനത്തിന്റെ പേരുപറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് കേരളത്തിലെ പുലയരെ തമ്മിലടിപ്പിക്കുവാനുള്ള പുന്നല വിഭാഗത്തിന്റെ നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന്, കെ.പി. എം.എസ്. ഔദ്യോഗിക വിഭാഗം സംസ്ഥാന സമിതിയംഗം സി.സി.ശിവന്‍ പറഞ്ഞു. തൊടുപുഴ എന്‍.എസ്.എസ്. ഹാളില്‍ ചേര്‍ന്ന യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.യൂണിയന്‍ പ്രസിഡന്റ് എം.കെ. പരമേശ്വരന്‍ അദ്ധ്യക്ഷനായി.സ്വാശ്രയ സംഘങ്ങളുടെ ഉദ്ഘാടനം ജില്ലാ അസ്സിസ്റ്റന്റ് സെക്രട്ടറി കെ.ജി.സോമന്‍ നിര്‍വ്വഹിച്ചു.യൂണിയനിലെ മുഴുവന്‍ ശാഖകളിലും മെമ്പര്‍ഷിപ്പ് പൂര്‍ത്തീകരിച്ചതായി മുഖ്യ പ്രഭാഷണം നടത്തിയ യൂണിയന്‍ സെക്രട്ടറി സുരേഷ് കണ്ണന്‍ പറഞ്ഞു. നേതാക്കളായ അനീഷ് പി.കെ., കെ.ജി.സോമന്‍, കിഷോര്‍ കുമാര്‍, രതീഷ് കൃഷ്ണന്‍, പി.ഒ കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!