Thodupuzha

കെ.പി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടന്നു

 

തൊടുപുഴ:കേരള പുലയര്‍ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനം നടന്നു. മങ്ങാട്ടുകവലയില്‍ നിന്നും തൊടുപുഴയിലെ സമ്മേളന നഗരിയിലേക്ക് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.പി.എം.എസ്.ജനറല്‍ സെക്രട്ടറി ഡോ.സി.കെ.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് എം.കെ.പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍ ആര്‍.അനിരുദ്ധന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രതിനിധി സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി സി.സി.ശിവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സുരേഷ് കണ്ണന്‍, യൂണിയന്‍ അസി.സെക്രട്ടറി രതീഷ് കൃഷ്ണന്‍, ഖജാന്‍ജി ആതിര സോമന്‍, ജില്ലാ അസി.സെക്രട്ടറി കെ.ജി.സോമന്‍, യൂണിയന്‍ വൈ.പ്രസിഡന്റ് രമ്യ അനില്‍, കെ.കെ രാമചന്ദ്രന്‍, യൂണിയന്‍ അസി.സെക്രട്ടറി ഷിജു പുള്ളിക്കാനം, കെ.പി.വൈ.എം.യൂണിയന്‍ പ്രസിഡന്റ് ഫെബിന്‍ കെ.കെ, കെ.പി.എം.എഫ്.യൂണിയന്‍ സെക്രട്ടറി സുനിത രാജീവ്, കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് സജിത കൃഷ്ണന്‍, യൂണിയന്‍ കമ്മിറ്റിയംഗം അനീഷ് കുമാര്‍ ഇ.റ്റി എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എം.കെ.പരമേശ്വരന്‍ (പ്രസിഡന്റ്), സുരേഷ് കണ്ണന്‍ (സെക്രട്ടറി), അനീഷ് കുമാര്‍ ഇ.റ്റി എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!