Thodupuzha

കെ.പി.എസ്.ടി പ്രതിഷേധ ദിനം ആചരിച്ചു

തൊടുപുഴ : 15 ശതമാനം ടി.എ കുടിശിക ഉടന്‍ അനുവദിക്കുക , തടഞ്ഞുവച്ച ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക , മുഴുവന്‍ അധ്യാപകര്‍ക്കും നിയമനം നല്‍കുക പ്രൈമറി ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക, ഉച്ചഭക്ഷണം തുക വര്‍ധിപ്പിക്കുക, കുടിശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയില്‍ കെ.പി.എസ്.ടി യുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു . ക്ലസ്റ്റര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ കെ.പി.എസ്.ടി.എ സ്‌ക്വാഡുകള്‍ ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി സന്ദര്‍ശിച്ചു. തൊടുപുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബിജോയ് മാത്യു , പി.എം നാസര്‍ , ഷിന്റോ ജോര്‍ജ് , അനീഷ് കെ. ജോര്‍ജ് , രതീഷ് വി.ആര്‍ , ലിന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!