Thodupuzha

കെപിഎസ്ടിഎ ജില്ലാ കമ്മറ്റി മസസാക്ഷി ഉണര്‍ത്തല്‍ സമരം നടത്തി

തൊടുപുഴ: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മനസസ്സാക്ഷി ഉണര്‍ത്തല്‍ സമരം നടത്തി. മുട്ടം മുതല്‍ തൊടുപുഴ ഡി ഡി ഇ ഓഫീസ് വരെ 12 കിലോമീറ്റര്‍ ദൂരം കാല്‍നടയായി നടന്നു കൊണ്ടായിരുന്നു സമരം .ഡിസിസി പ്രസിഡന്റ് സി.പി മാത്യു ജില്ലാ പ്രസിഡന്റ് വി.ഡി എബ്രഹാമിനും സെക്രട്ടറി ജോയി ആന്‍ഡ്രൂസിനും പതാക കൈമാറി ഉത്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനസെക്രട്ടറി വി. എം ഫിലിപ്പച്ചന്‍ മുഖ്യസന്ദേശം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്,സംസ്ഥാന സെക്രട്ടറി കിങ്ങിണി വി.കെ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെല്ലി ജോര്‍ജ്, മുഹമ്മദ് ഫൈസല്‍,ബിജു ജോസഫ്, സെറ്റോ ചെയര്‍മാന്‍ റോയി ജോര്‍ജ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍

കെ.എസ്, മണ്ഡലം പ്രസിഡന്റ് ബേബി വണ്ടാനം, തുടങ്ങിയവര്‍ ആശംസകള്‍ നേരും. ഒരുമണിക്ക് ഡിഡി ഓഫീസ് പടിക്കല്‍ സമാപനസമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യും.റ്റി.ജെ പീറ്റര്‍, ജോളി മുരിങ്ങമറ്റം, ജോര്‍ജ്ജുകുട്ടി എം.വി, കെ.രാജന്‍,ബിജോയി ജോസഫ്, ബെജുമോന്‍

ജോസഫ്,സജി ജോസഫ്, എന്‍.കെ ബിജു, അരുണ്‍ പൂച്ചക്കുഴി, എം.റ്റി തോമസ്, റോയി റ്റി.ജോസ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!