Thodupuzha

കെ.പി.എസ്.ടി.എ ജില്ലാ സര്‍ഗോത്സവം

 

തൊടുപുഴ: വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള അധ്യാപകരുടെ പങ്ക് പ്രധാനമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സ്‌കൂളുകളുടെ ഭൗതിഹ സാഹചര്യം രണ്ടാമത്തെ ഘടകം മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ സര്‍ഗോത്സവും ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡ് ജേതാക്കളുടെ അനുമോദനയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ( സുകുമാരനുണ്ണി പുരസ്‌കാരം ), സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ (ജവഹര്‍ അവാര്‍ഡ് ), സംസ്ഥാന സെക്രട്ടറി വി,ഡി എബ്രഹാം ( ഇടുക്കി രൂപതാ അവാര്‍ഡ് ), ജോളി മുരിങ്ങമറ്റം ( ഗുരുശ്രേഷ്ഠ അവാര്‍ഡ് ), എം.വി ജോര്‍ജ്കുട്ടി ( ഗുരുശ്രേഷ്ഠ ), സിനി ട്രീസ ജോണ്‍ ( ജവഹര്‍ അവാര്‍ഡ് ) എന്നിവരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ജില്ലാ പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മാത്യു, ഡെയ്‌സണ്‍ മാത്യു , സി.കെ മുഹമ്മദ് ഫൈസല്‍, ബിജോയ് മാത്യു , സുബീഷ് കെ വി , അജീഷ് കുമാര്‍ ,സിബി കെ ജോര്‍ജ് , ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് , രതീഷ് വി ആര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗോത്സവ വിജയികള്‍ക്ക് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു .

Related Articles

Back to top button
error: Content is protected !!