ChuttuvattomThodupuzha

സമരപോരട്ടങ്ങളുടെ വിജയമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് കെപിഎസ്ടിഎ

തൊടുപുഴ : ഗവ.പ്രൈമറി സ്‌കൂളുകളില്‍ നിയമിതരായ മൂവായിരത്തിലധികം പ്രഥമാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ സ്‌കെയിലും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് കെ.പി.എസ്.ടി.എ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമാണെന്ന് കെ.പി.എസ്.ടി.എ ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു. സ്ഥാനക്കയറ്റം വഴി ഹെഡ്മാസ്റ്റര്‍മാരായി നിയമിതരായവര്‍ക്ക് അര്‍ഹതമായ ശമ്പളമോ മറ്റ് ആനുകൂല്യമോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് വി.മണികണ്ഠന്‍ , സംസ്ഥാന സെക്രട്ടറി ജി.കെ ഗിരിജ ഉള്‍പ്പെടെയുള്ളവര്‍ എച്ച്.എം. സ്‌കെയിലും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനുവേണ്ടി 2022 ഒക്ടോബറില്‍ അഡ്വ. മുരളി പള്ളത്ത് മുഖേന കേരള അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകള്‍ ട്രിബ്യൂണല്‍ മുമ്പാകെയുണ്ടായിരുന്നു. അതില്‍ ഏഴ് കേസും വാദിച്ചത് അഡ്വ. മുരളി പള്ളത്താണ്. ഈ കേസുകളില്‍ ജുഡിഷ്യല്‍ മെമ്പര്‍ ജസ്റ്റീസ് പി.വി. ആശ, അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍ പി.കെ. കേശവന്‍ ഉള്‍പ്പെട്ട ബെഞ്ച് 2023 ജൂണ്‍ 21 ന് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ഹെഡ് മാസ്റ്റര്‍ സ്‌കെയിലും ആനുകൂല്യങ്ങളും നല്‍കാനും കുടിശ്ശിക മൂന്ന് മാസത്തിനുള്ളില്‍ നല്‍കാനുമാണ് ഉത്തരവിട്ടത്.ഹെഡ് മാസ്റ്റര്‍മാര്‍ക്ക് ശമ്പളവും ആനുകൂല്യവും അനുവദിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടിയെ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡേയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി .എം ഫിലിപ്പച്ചന്‍ ,സംസ്ഥാന സെക്രട്ടറി വി .ഡി എബ്രഹാം, ജില്ലാ സെക്രട്ടറി പി .എം നാസര്‍, ട്രഷറര്‍ ജോബിന്‍ കളത്തിക്കാട്ടില്‍ ,സി .കെ മുഹമ്മദ് ഫൈസല്‍, ബിജോയ് മാത്യു , ഷിന്റോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!