Thodupuzha

ക്രഷര്‍ ഉത്പന്നങ്ങളുടെ വില വര്‍ധനവ്; പ്രതിഷേധ ധര്‍ണ നാളെ

തൊടുപുഴ: അടുത്ത കാലത്തുണ്ടായ ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായമായ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് സിമന്റ് ബ്രിക്‌സ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിമാക്) തൊടുപുഴ താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് തൊടുപുഴ താലൂക്കില്‍ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. മറ്റു പല ജില്ലകളിലും ക്രഷര്‍ ഉത്പന്നങ്ങള്‍ ഒരു ഘനയടിക്ക് 30 രൂപ നിരക്കില്‍ ലഭിക്കുമ്പോള്‍ തൊടുപുഴയിലും പരിസരങ്ങളിലും 40 രൂപയാണ്. എന്നാല്‍ ഇത് തിങ്കളാഴ്ച മുതല്‍ 48 രൂപയായി ഉയര്‍ത്താന്‍ ക്രഷര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ ഈ വിലക്ക് ആനുപാതികമായി വരുന്ന അധിക ജി.എസ്.ടി തുക ഉപഭോക്താവാണ് നല്‍കേണ്ടത്. അന്യായമായി വില വര്‍ധിപ്പിച്ചതിനാല്‍ തൊടുപുഴ താലൂക്കിലെ നൂറോളം പേവിങ്് ടൈല്‍, സിമന്റ് കട്ട നിര്‍മാണ കമ്പനികളും മറ്റ് സിമന്റ് അധിഷ്ഠിത നിര്‍മാണ ഫാക്ടറികളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേ തുടര്‍ന്ന് ഫാക്ടറികള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. അന്യായമായി വില വര്‍ധിപ്പിക്കാനുള്ള ക്രഷര്‍-ക്വാറി ഉടമകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സിമാക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എം.ഹാരിദ്, താലൂക്ക് ഭാരവാഹികളായ പി.ആര്‍.റിജു, സുലൈമാന്‍ ഒറ്റിത്തോട്ടത്തില്‍, ഷിഹാബ് മുന്ന, സിജോ അടപ്പൂര്, എം.പി.നവാസ് മരവെട്ടിക്കല്‍, അരുണ്‍ തുറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!