Thodupuzha

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ്  അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം നടത്തി

തൊടപുഴ: കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സമ്മേളനം പെന്‍ഷന്‍ ഭവനില്‍ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ് ഭോഗീന്ദ്രന്‍ അദ്യക്,ത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ കെ. രാംകുമാര്‍, ജില്ലാ പ്രസിഡന്റ് ചന്ദ്രോദയന്‍ നായര്‍, കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി എ.എന്‍ ചന്ദ്രബാബു, ഡിവിഷണല്‍ സെക്രട്ടറി പി.എസ് ഗോപാലകൃഷ്ണന്‍, സെക്രട്ടറി വി.കെ രാജീവ്, ഷാജി പി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.എസ് ഭോഗീന്ദ്രന്‍ പ്രസിഡന്റും വി.കെ രാജീവ് സെക്രട്ടറിയും കെ.എസ് സോമന്‍ ട്രഷററും സിബി സെബാസ്റ്റ്യന്‍ പ്രവര്‍ത്തക സമിതി അംഗവുമായി 17 അംഗ കമ്മിറ്റിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!