Moolammattam

കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ കെഎസ്‌കെടിയു പ്രതിഷേധം ബുധനാഴ്ച

മൂലമറ്റം:ഡൽഹിയിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ സമരം സംഘടിപ്പിക്കും. ജില്ലയിലെ 13 കേന്ദ്രങ്ങളിൽ ബുധൻ രാവിലെ പത്തിനാണ്‌ സമരം. ഒരു വർഷത്തിലേറെയായി കർഷകമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഏറ്റവുമൊടുവിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ യുപി സർക്കാരിന്റെ സഹായത്തോടെ ഒമ്പതുപേരെ കൊല്ലുകയും അനേകം പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിന്‌ ക്രൂരമർദനമേൽക്കുകയും ചെയ്തു.

തൊടുപുഴയിൽ കെ കെ ജയചന്ദ്രൻ,മുട്ടം – വി വി മത്തായി

കരിമണ്ണൂർ–- കെ എൽ ജോസഫ്, ഇടുക്കി– സി വി വർഗീസ്, അടിമാലി–- കെ വി ശശി, രാജാക്കാട്–- ഷൈലജ സുരേന്ദ്രൻ, മറയൂർ–- വി സിജിമോൻ, ശാന്തൻപാറ–- വി എൻ മോഹനൻ, നെടുങ്കണ്ടം– പി എൻ വിജയൻ, കട്ടപ്പന–- വി ആർ സജി, പീരുമേട്–- ആർ തിലകൻ, വണ്ടൻമേട്–- കെ എസ് മോഹനൻ, ഏലപ്പാറ– നിഷാന്ത് വി ചന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്യും. സമരം വിജയിപ്പിക്കണമെന്ന് ജില്ലാ ആക്ടിങ് സെക്രട്ടറി കെ എൽ ജോസഫ്,പ്രസിഡന്റ്‌ വി വി മത്തായി എന്നിവർ അഭ്യർഥിച്ചു.

Related Articles

Back to top button
error: Content is protected !!