Thodupuzha

കെ.എസ്.എസ്.പി.യു. യൂണിറ്റ് വാര്‍ഷികയോഗം

തൊടുപുഴ:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൊടുപുഴ പെന്‍ഷന്‍ ഭവന്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും, തെരഞെടുപ്പും നടന്നു. നരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് യു.എല്‍.കമലമ്മ അധ്യക്ഷത വഹിച്ചു. .കെ.എസ്.എസ്.പി.യു. സംസ്ഥാന കമ്മിറ്റിയംഗം വി.കെ.മാണി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.പി.പ്രഭാകരന്‍ നായര്‍, ബ്ലോക്ക് സെക്രട്ടറി എം.എം. ഇമ്മാനുവല്‍, ബ്ലോക്ക് വനിതാവേദി കണ്‍വീനര്‍ വി.എന്‍.ജലജാകുമാരി, യൂണിറ്റ് പ്രസിഡന്റ് വി.കെ.കൃഷ്ണന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി റ്റി.കെ.സുകു, ട്രഷറര്‍ പ്യാരിലാല്‍.കെ.ബി, യൂണിറ്റ് ജോ.സെക്രട്ടറി റ്റി.വി. മീരാന്‍ഖാന്‍, ജോ.സെക്രട്ടറി റ്റി.കെ.ബെന്നി,വൈ.പ്രസിഡന്റ് പി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരഞെടുപ്പില്‍ ഭാരവാഹികളായി എം.കെ.ശിവശങ്കരന്‍ നായര്‍ (യൂണിറ്റ് പ്രസിഡന്റ് ), റ്റി.കെ.സുകു (സെക്രട്ടറി), പ്യാരിലാല്‍.കെ.ബി.(ട്രഷറര്‍) എന്നിവരടങ്ങുന്ന പത്തൊന്‍പതംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!