Kudayathoor

കെ.എസ്.ആർ ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്

 

കുടയത്തൂർ; കുടയത്തൂർ ന്യു എൽ.പി.സ്കൂളിന് സമീപം കെ.എസ്.ആർ.ടി.സി ബസും ട്രാവലറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. തൊടുപുഴയിൽ നിന്ന് മണിയാറൻകുടിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും
ഫ്രണ്ട്സ് ഉടുമ്പന്നൂർ എന്ന ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. മൂലമറ്റം ഫയർഫോഴ്സും, കാഞ്ഞാർ എസ് ഐ . ജി ബിൻ തോമസും സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആബുലൻസിൽ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം പോലീസ് എത്തി പുനസ്ഥാപിച്ചു.

Related Articles

Back to top button
error: Content is protected !!