Thodupuzha
കെ.എസ്.ആര്.ടി.സി. കണ്ടക്ടര്‍ക്ക് മര്‍ദനം: ഒരാള്‍ കൂടി പിടിയില്‍
തൊടുപുഴ: വണ്ണപ്പുറം സ്വദേശിയായ കെ.എസ്.ആര്.ടി.സി. കണ്ടക്ടറെ മര്‍ദിച്ച കേസില്‍
ഒരാള്‍ കൂടി തൊടുപുഴ പോലീസിന്റെ പിടിയില്‍. കുമ്മംകല്ല് സ്വദേശി അബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുള്ളരിങ്ങാട് സ്വദേശി മനുവിനാണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റത്. മനു ആലുവ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. രണ്ട് പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.