Thodupuzha

അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു

 

തൊടുപുഴ: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘി (ബി.എം.എസ്) ന്റെ നേതൃത്വത്തില്‍ തൊടുപുഴ ഡിപ്പോയില്‍ ആരംഭിച്ച അനിശ്ചിത കാല ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സിജു ഉദ്ഘാടനം ചെയ്തു. തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി.ആര്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. അരവിന്ദ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എം ജോസഫ്, പി.എം ബിനു, എന്‍.ആര്‍ കൃഷ്ണകുമാര്‍, എന്‍.പി അജി, സംസ്ഥാന സെക്രട്ടറി എം.ആര്‍ രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!