ChuttuvattomThodupuzha

കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാര്‍ഷിക സമ്മേളനം

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം തൊടുപുഴയില്‍ നടന്നു.എന്‍.എസ്.എസ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സി.എസ്.നായര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു. മുടങ്ങിയ മൂന്ന് മാസത്തെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ പരിഷ്‌കരണം നടത്തുക, ഡി.ആര്‍.അനുവദിക്കുക, അഞ്ച് വര്‍ഷമായി തരാതിരിക്കുന്ന ഉത്സവബത്ത അനുവദിക്കുക, തുടങ്ങിയ ആവിശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി എം.കെ.സുകുമാരന്‍, ട്രഷറര്‍ എം.എം.പൈലി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജി.പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ ഭാരവാഹികളായി
പ്രസിഡന്റ്- സി.ജെ.ദേവസ്യ, സെക്രട്ടറി- എം.കെ.സുകുമാരന്‍, ട്രഷറര്‍ -എം.എം.പൈലി എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!