Thodupuzha

കെ.എസ്.എസ്.പി.യു  പ്രകടനവും നടത്തി

 

 

തൊടുപുഴ: പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍കാര്‍ തൊടുപുഴയില്‍ പ്രകടനം നടത്തി. കുടിശിക വിതരണം ഇനിയും നീണ്ടുപോയാല്‍ പെന്‍ഷന്‍കാര്‍ കൂടുതല്‍ ദുരിതത്തിലാകും. രണ്ടു വര്‍ഷം മുമ്പ് ലഭിക്കേണ്ട കുടിശിക വീണ്ടും രണ്ടു വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകുന്നതില്‍ പെന്‍ഷന്‍കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.

തൊടുപുഴയിലെ ജില്ലാ പെന്‍ഷന്‍ ഭവന്‍ പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. മേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം.കെ.ഗോപാലപിളള, എന്‍.പി. പ്രഭാകരന്‍ നായര്‍, ബ്ലോക്ക് ഭാരവാഹികളായ പി.പി. സൂര്യകുമാര്‍, സി.എസ്.ശശീന്ദ്രന്‍, എ.എന്‍.ചന്ദ്രബാബു, കെ.ആര്‍. ദിവാകരന്‍, എം.ജെ. ലില്ലി, കെ.ഡി. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!