Thodupuzha

കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം തിങ്കളാഴ്ച ചെറുതോണില്‍ 

 

 

ഇടുക്കി: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം തിങ്കളാഴ്ച ചെറുതോണി വ്യാപാര ഭവനില്‍ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി.കെ.മാണി, ട്രഷറര്‍ റ്റി. ചെല്ലപ്പന്‍, സംസ്ഥാനക്കമ്മിറ്റിയംഗം റ്റി.പി. ആന്റണി,സംഘാടക സമിതി കണ്‍വീനര്‍ വി.എന്‍. സുഭാഷ് എന്നിവര്‍ നേതൃത്വം നല്‍കും ജില്ലയിലെ പതിനൊന്ന് ബ്ലോക്കുകളില്‍ നിന്നുള്ള 7156 അംഗങ്ങളെ പ്രതിനിധീകരിച്ച് 140 കൗണ്‍സിലംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!