Thodupuzha

കെ എസ് ടി എ യാത്രയയപ്പ് സമ്മേളനം

 

തൊടുപുഴ :- സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെ എസ് ടി എ തൊടുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.സംസ്ഥാന കമ്മിറ്റി അംഗം ടി സ്റ്റാൻലി മോൻ,സബ് ജില്ലാ പ്രസിഡണ്ട് സുനിൽ തോമസ്, സബ് ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ്, പ്രവർത്തകരായ ലൈല പക്രുദ്ദീൻ,സുഹറ എ എസ്,സിന്ധു എസ്, ഹാജിറ പി കെ, കെ വി ഗോപി,ലില്ലി ജോൺ, ബിനിമോൾ പി വി,ബെറ്റി എബ്രഹം,സുലേഖ ടി ഇ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

തൊടുപുഴ കെ എസ് ടി എ ഭവനിൽ സംഘടിപ്പിച്ച സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് എ ജെ ബൈജു അധ്യക്ഷത വഹിച്ച യോഗത്തിന് സബ്ജില്ലാ സെക്രട്ടറി പ്രസാദ് പി നായർ സ്വാഗതവും ട്രഷറർ കെ എസ് അബ്ദുൽ ഖാദർ നന്ദിയും രേഖപ്പെടുത്തി.യോഗത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സംസ്ഥാനകമ്മിറ്റിയംഗം ടി ബി മോളിയെ അനുമോദിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് എം ആർ അനിൽകുമാർ,ഷാമോൻ ലൂക്ക്,കെ എ ബിനുമോൻ, ആർ മനോജ്,ജോർജ് വർഗീസ്, ഷീബ മുഹമ്മദ്,സന്തോഷ് പി എം,മൈക്കിൾ ബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Attachments area

Related Articles

Back to top button
error: Content is protected !!