ChuttuvattomThodupuzha

കെസ്വിഫ്റ്റ് ബോധവൽക്കരണ ശില്പശാല നടത്തി

തൊടുപുഴ : വ്യവസായ വകുപ്പിന്റെയും താലൂക്ക് വ്യവസായ ആഫീസിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും ക്ലര്‍ക്കുമാര്‍ക്കുമായി ഈസ് ഓഫ് ടോണിംഗ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി കെസ്വിഫ്റ്റ് ബോധവല്‍ക്കരണ ശില്പശാല കാഡ്സ് വില്ലേജ് സ്‌ക്വയറില്‍ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സാഹില്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എല്‍. എസ്. ജി. ഡി അസി.ഡയറക്ടര്‍ അബ്ദുല്‍ സമദ് മുഖ്യ പ്രഭാഷണം നടത്തി. താലൂക് വ്യവസായ ഓഫീസര്‍ കെ. ബാബുരാജ് സ്വാഗതവും വ്യവസായ വികസന ഓഫീസര്‍ രാജേഷ് വി .എ സ് നന്ദിയും പറഞ്ഞു. കേരള ഇന്‍വെസ്റ്റ്മെന്റ് പ്രോമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 എന്ന വിഷയത്തില്‍ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ സോമനും ,കെ സ്വിഫ്റ്റ് പോര്‍ട്ടല്‍ പരിചയപ്പെടുത്തികെ. എസ്. ഐ. ഡി. സി എക്സിക്യൂട്ടീവ് സേതുലക്ഷ്മിയും ക്ലാസുകള്‍ എടുത്തു .

 

Related Articles

Back to top button
error: Content is protected !!