Thodupuzha

കെ.റ്റി.യു.സി (എം) ജില്ലാ  പ്രതിനിധി സമ്മേളനം നടത്തി

തൊടുപുഴ: കെ.റ്റി.യു.സി (എം) ജില്ലാ പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയില്‍ പുതുതായി എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൊഴിലാളി സംഘടനാ നേതാവുമായ ആമ്പല്‍ ജോര്‍ജിനെ മന്ത്രി പൊന്നാടയണിയിച്ചു. കെ.റ്റി.യു.സി (എം) ജില്ലാ പ്രസിഡന്റ് ജോര്‍ജ് അമ്പഴം അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസ് ടോം സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ക്ലാസ് നയിച്ചു. കെ.റ്റി.യു.സി (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍ കാല മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ ആന്റണി മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. കെ.ടി.യു.സി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പുത്തേട്ട് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തു, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കുന്നം കോട്ട്, കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, കെ.ടി.യു.സി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസി വേളാച്ചേരി, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ പുതിയേടത്ത്, പ്രോഗ്രാം കണ്‍വീനര്‍ മനോജ് മാത്യൂ, എ.എസ് രമേശന്‍, സെലിന്‍ കുഴിഞ്ഞാലില്‍, ടോമി തീവളളി, അഭി ചെറിയാന്‍, മധു നമ്പൂതിരി, ബാബു പാലയ്ക്കല്‍, എം. കൃഷ്ണന്‍, കിരണ്‍ കെ.തോമസ്, നൗഷാദ്, എ.ജെ അബ്രാഹം, മധു സുരേഷ്, എല്‍ദോ, ജിജോ ജേക്കബ്, എബി സന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!