Kudayathoor

കുടയത്തൂര്‍ ഗവ. എച്ച് എസ് എസില്‍ സ്വാതന്ത്ര വിജ്ഞാനോത്സവം 2023 നടത്തി

കുടയത്തൂര്‍:  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെയും മറ്റ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ സ്വതന്ത്ര വിജ്ഞാനോത്സവം 2023 നടത്തി.ഐ.ടി കോര്‍ണര്‍ ,പോസ്റ്റര്‍ നിര്‍മാണം ,റോബോട്ടിക് പ്രവര്‍ത്തനങ്ങള്‍ ,സ്‌കൂള്‍ അസംബ്ലി എന്നിവ നടത്തി .ഹെഡ്മിസ്ട്രസ് എം .ജീന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരത്ത് നടന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ പോസ്റ്റര്‍ രചനാ മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാര്‍ഡ് വെയറുകളുടെ പ്രചാരണവും കൂടി ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമാണ് ഐ.ടി കോര്‍ണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തത്.

സ്‌കൂളിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും എക്‌സിബിഷന്‍ കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തി .ഐ.ടി  കോര്‍ണര്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ഉപകരണത്തിന്റെയും പ്രവര്‍ത്തനം ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിശദമാക്കി .ഐടി കോര്‍ണറില്‍ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും  സ്വതന്ത്ര ഹാര്‍ഡ്വെയറുകളെ കുറിച്ചും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ വിശദീകരിച്ചു.ഡാന്‍സിങ് എല്‍.ഇ.ഡി , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‌നല്‍ ,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ഇലക്ട്രോണിക് ഡൈസ് ,റോബോ ഹെന്‍ എന്നിവ കുട്ടികളില്‍ കാതുകമുണര്‍ത്തി. ലിറ്റില്‍ കൈറ്റ് അംഗം അക്ഷയ ജോണി എം.എസ്.ആര്യനന്ദ എന്നിവര്‍ സംസാരിച്ചു . കൊച്ചുറാണി ജോയി, സുലൈഖാബീവി, ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി .യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും പ്രദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.

Related Articles

Back to top button
error: Content is protected !!