Thodupuzha

കുടയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ  വാർഷിക പൊതുയോഗം നടത്തി

കുടയത്തൂർ: സർവീസ് സഹകരണ ബാങ്കിന്റെ

വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് കെ കെ മുരളീധരന്റെ

അധ്യക്ഷതയിൽ നടന്നു. ഭരണ സമിതി അംഗം വി.ഐ തോമസ് വട്ടക്കാനയിൽ

സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി മൈക്കിൾ ഫ്രാൻസിസ് റിപ്പോർട്ടും

കണക്കും ബൈലോ ഭേദഗതിയും, ബഡ്ജറ്റും അവതരിപ്പിച്ചു. ബാങ്കിന്റെ ലാഭത്തിൽ

നിന്നും 15% ലാഭ വിഹിതം അംഗങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മോമെന്റോയും രണ്ടായിരം

രൂപ ക്യാഷ് അവാർഡും

നൽകി. മെയ് മാസത്തിൽ സർവീസിൽ നിന്നും പിരിയുന്ന സെക്രട്ടറി

മൈക്കിൾ ഫ്രാൻസിസ്, അസി:സെക്രട്ടറി കെ എസ് മനോഹരൻ നായർ

എന്നിവർ നാളിതു വരെയുള്ള അംഗങ്ങളുടെ സഹകരണത്തിന് നന്ദിയും

കൃതജ്ഞതയും അറിയിച്ചു .ഭരണസമിതി അംഗം എം ഡി ഹരിബാബു

നന്ദി പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫ്,

മുഹമ്മദ് ഹനീഫ, പി ഐ മാത്യു, പുഷ്പ വിജയൻ, സിന്ധു ഫ്രാൻസിസ്, വത്സമ്മ തോമസ്, എം എ റഹിം, കെ. എ ഷാജികുമാർ, റ്റി.കെ ഗോപി, വി.കെ കുര്യാച്ചൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!