Thodupuzha

കുളത്തിങ്കൽ – ഉടുമ്പന്നൂർ കോട്ട റോഡിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി എത്തിച്ച മെറ്റൽ അപകടങ്ങൾക്ക് കാരണമാകുന്നു

തൊടുപുഴ : കോടിക്കുളം പഞ്ചായത്തിലെ കുളത്തിങ്കൽ – ഉടുമ്പന്നൂർ കോട്ട റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കൂന അപകടങ്ങൾക്ക് കാരണമാകുന്നു. ഇതിനോടകം തന്നെ നാല് അപകടങ്ങൾ ഉണ്ടായി. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചരമേൽ സി.എം. മാനുവലിന്റെ കൈ ഒടിഞ്ഞിരുന്നു. പഞ്ചായത്ത് അധികൃതരോട് പരാതി അറിയിച്ചപ്പോൾ മോശമായ പ്രതികരണമാണ് ഉണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.റോഡ് പണിക്ക് എത്തിച്ച മെറ്റൽ റോഡിന്റെ നടുവിലാണ് ഇട്ടിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ ഇരുവശങ്ങളിലേക്കുമായി കടന്നു പോകുന്ന റൂട്ടിൽ റോഡിന്റെ നടുഭാഗത്ത് ആയി മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത് എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!