ArakkulamLocal Live

കുംഫു അന്തര്‍ദേശീയ ജേതാക്കള്‍ക്ക് സ്വീകരണം ഇന്ന്

അറക്കുളം: അന്താരാഷ്ട്ര കുംഫു ചാമ്പ്യന്‍ഷിപ്പില്‍ അറക്കുളം പഞ്ചായത്തില്‍ നിന്നും പങ്കെടുത്ത് വിജയികളായ കുംഫു താരങ്ങള്‍ക്ക് അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഇന്ന്. കേന്ദ്ര സാമൂഹിക നീതി വകുപ്പും, അന്തര്‍ദേശീയ കുംഫു കൗണ്‍സിലും ചേര്‍ന്ന് നടത്തിയ 2-ാമത് അന്താരാഷ്ട്ര കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ അറക്കുളം പഞ്ചായത്തില്‍ നിന്നും പങ്കെടുത്ത് വിജയികളായവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഷോര്‍ട്ട് വെപ്പണ്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും, ബെയര്‍ ഹാന്റ്, ലോങ്ങ് വെപ്പണ്‍ വിഭാഗങ്ങളില്‍ വെള്ളിമെഡലുകളും നേടിയ അശ്വിനി പ്രകാശ്, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്റ്റിക് ഫോം കാറ്റഗറിയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ദിഷാന.വി.ദിലീപിനുമാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11ന് അറക്കുളം പന്ത്രണ്ടാംമൈലിലെ ലൈബ്രറി ഹാളിലാണ് സ്വീകരണ ചടങ്ങ് നടത്തുക.

 

Related Articles

Back to top button
error: Content is protected !!