Thodupuzha

കുടയത്തൂര്‍ പാലത്തില്‍ സിഗ്നല്‍ ലൈറ്റില്ലാത്തത് വയനക്കാവ് ഉത്സവത്തിനെത്തിയ ഭക്തജനങ്ങളെ ദുരിതത്തിലാക്കി

കുടയത്തൂര്‍: കുടയത്തൂര്‍ പാലത്തില്‍ സിഗ്നല്‍ ലൈറ്റില്ലാത്തത് വയനക്കാവ് ഉത്സവത്തിനെത്തിയ ഭക്തജനങ്ങളെ ദുരിതത്തിലാക്കി.പാലത്തിന്റെ വീതി കുറവ് കാരണമാണ് സുഗമമായ ഗതാഗതത്തിന് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിരുന്നത്. സോളാര്‍ സംവിധാനത്തില്‍ ആണ് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

ഇത് പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. ഇതേ തുടര്‍ന്ന് ഇന്നലെ വയനക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയവര്‍ക്ക് ഏറെ നേരം പാലത്തില്‍ കുടുങ്ങി കിടക്കേണ്ടി വന്നതായി പറയുന്നു. വൈകിട്ട് ദീപാരാധനക്കായി എത്തിയവര്‍ക്ക് പൂജാ സമയത്ത് ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല. ഇരുവശത്തു നിന്നും ഒരേ സമയം വാഹനങ്ങള്‍ പാലത്തിലേക്ക് പ്രവേശിച്ചതോടെ ദീര്‍ഘനേരമാണ് വാഹനങ്ങള്‍ പാലത്തില്‍ കുടുങ്ങിയത്

Related Articles

Back to top button
error: Content is protected !!