ChuttuvattomThodupuzha
പുറപ്പുഴ പഞ്ചായത്തില്‍ ‘ലക്ഷ്യ 2023’ സെമിനാര്‍ നാളെ
പുറപ്പുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി കുണിഞ്ഞി യൂണിറ്റും പുറപ്പുഴ പഞ്ചായത്തും പോലീസ്, എക്സൈസ് വകുപ്പുകളും സംയുക്തമായി ‘ലക്ഷ്യ 2023 സെമിനാര്‍ സംഘടിപ്പിക്കും.മയക്കുമരുന്നും സ്ത്രീസുരക്ഷയ്ക്ക് എതിരായിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ ‘ലക്ഷ്യ 2023 ‘എന്ന പേരില്‍ നടത്തുന്ന സെമിനാറിന്റെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിര്‍വ്വഹിക്കും.പുറപ്പുഴ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കരിങ്കുന്നം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് നൗഫല്‍ എ, തൊടുപുഴ എക്സൈസ് പ്രെവെന്റ്റീവ് ഓഫീസര്‍ ജിജി കെ.ഗോപാല്‍ എന്നിവര്‍ നയിക്കും.