IdukkiLocal Live

ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടണം,ഗവര്‍ണര്‍ക്ക് ഒരുലക്ഷം ഇ-മെയില്‍ സന്ദേശം അയക്കും: സിപിഎം

ഇടുക്കി : ജില്ലയുടെ 52-ാമത് ജന്മദിനമായ റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ക്ക് ഒരുലക്ഷം ഇ-മെയില്‍ സന്ദേശം അയക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചു. കേരള നിയമസഭ കഴിഞ്ഞ സെപ്തംബര്‍ 14ന് ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് ജില്ലയില്‍നിന്ന് ഒരുലക്ഷം ഇ-മെയില്‍ അയക്കുന്നത്. 1972 ജനുവരി 26ന് രൂപീകൃതമായ ജില്ല 52 വര്‍ഷം പിന്നിടുമ്പോഴും ഭൂ സ്വാതന്ത്ര്യത്തിലേക്ക് എത്തിയിട്ടില്ല. ജില്ല ഉണ്ടാകുന്നതിന് 12 വര്‍ഷം മുമ്പേ 1960ല്‍ കൊണ്ടുവന്ന ഭൂനിയമമാണ് ജില്ലയുടെ സ്വതന്ത്രമായ ജനജീവിതത്തിന് തടസമായത്. പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത അത്യന്തം നിര്‍ഭാഗ്യകരമായ സാഹചര്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ സമഗ്ര ഭൂനിയമ ഭേദഗതി കൊണ്ടുവന്നത്. പുതിയ ഭേദഗതി പ്രകാരം നിര്‍മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാരിനെ നിയമസഭ അധികാരപ്പെടുത്തുകയാണ്. ബില്ലില്‍ ഒപ്പിട്ടാല്‍ സര്‍ക്കാര്‍ ഓഫീസുകളിലൂടെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ കഴിയും. എന്നാല്‍ ബില്ല് നിയമസഭ പാസാക്കി നാല് മാസം കഴിയുമ്പോഴും ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നു. എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 9ന് ആയിരങ്ങള്‍ പങ്കെടുത്ത രാജ്ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. 26ന് ഒരുലക്ഷം പേര്‍ ജനവികാരം അറിയിക്കാന്‍ ഇ-മെയിലുകള്‍ അയക്കും. ജനകിയ സമര്‍ദ്ദം വിവിധതലങ്ങളിലൂടെ ഇനിയും ഉയര്‍ത്തികൊണ്ടുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!