ArakkulamLocal Live

പതിപ്പള്ളി ട്രൈബല്‍ സ്‌കൂളിന് അനുവദിച്ചിട്ടുള്ള ശൗചാലയങ്ങളുടെ നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി

അറക്കുളം : പഞ്ചായത്ത് ഏഴാം വാര്‍ഡ് പതിപ്പള്ളിയില്‍ ട്രൈബല്‍ സ്‌കൂളിന് അനുവദിച്ചിട്ടുള്ള ശൗചാലയങ്ങളുടെ നിര്‍മ്മാണ ശിലാസ്ഥാപനം നടത്തി. ഇടുക്കിബ്ലോക്ക് മെമ്പര്‍ സ്‌നേഹന്‍ രവിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് രാജി ചന്ദ്രന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. ഇടുക്കി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പി.എം മുഹമ്മദ് സാബിര്‍ പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ പി.ഏ.വേലുക്കുട്ടന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍.ടി. വല്‍സമ്മ , ജോയിന്റ് ബി.ഡി.ഒ ശൈലേഷ്‌കുമാര്‍ ,മെഡിക്കല്‍ ഓഫീസര്‍ ചിന്റു ടോജന്‍, തൊഴിലുറപ്പ് ബ്ലോക്ക് എഞ്ചിനീയര്‍ ജിജോമോന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് സി.എസ്.ജിയേഷ്, പതിപ്പള്ളി റോഡ് വികസന സമിതി പ്രസിഡന്റ് എം.ഡി.ദേവദാസ്, ബിജു പേരിയത്ത്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എച്ച്.ജസില്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!