Thodupuzha

പരാതികള്‍ കേട്ടും ഇടപെട്ടും ഭവന സന്ദര്‍ശനം

ഇടുക്കി: പൊതുജനങ്ങളുമായി സംവദിച്ച്‌ നേതാക്കളുടെ ഭവന സന്ദര്‍ശനം തുടരുന്നു. കുടുംബാംഗങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും കേട്ട് ഇടപെടലും നടത്തിയാണ് സന്ദര്‍ശനം പുരോഗമിക്കുന്നത്.എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വികസനവും കേന്ദ്രത്തിന്റെ അവഗണനയും വര്‍ഗീയതയുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്റെ നേതൃത്വത്തില്‍ രാജാക്കാട്, രാജകുമാരി പഞ്ചായത്ത്‌ പരിധിയില്‍ ഭവന സന്ദര്‍ശനം നടത്തി. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍ എബ്രഹാം പുറയാറ്റിനെ സന്ദര്‍ശിച്ചു. ബഫര്‍സോണ്‍ പ്രശ്നം, ഭൂപതിപ്പ് ചട്ടഭേദഗതി, വന്യ മൃഗശല്യം, വിഴിഞ്ഞം സമരം തുടങ്ങിയവ സംബന്ധിച്ച്‌ ദീര്‍ഘമായി സംവദിച്ചു. രാജാക്കാട് ഏരിയ സെക്രട്ടറി എം എന്‍ ഹരിക്കുട്ടന്‍, ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
 ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷമയോടെകേട്ട്‌ പരാതികള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിച്ചും തെറ്റിദ്ധാരണകള്‍ തിരുത്തിയുമാണ് നേതാക്കള്‍ ഓരോ വീടുകളിലും കയറി ഇറങ്ങുന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്‌ ഭവനസന്ദര്‍ശനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി സിഎസ്‌ഐ ചര്‍ച്ച്‌ വികാരി കെ ഡി ദേവസ്യയുടെ ഭവനത്തിലെത്തി. ഭൂപ്രശ്‌നങ്ങളുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും സര്‍ക്കാര്‍ നടപടികളും അദ്ദേഹവുമായി ജില്ലാ സെക്രട്ടറി ചര്‍ച്ച ചെയ്‌തു.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, കരിങ്കുന്നം പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ചു. കരിങ്കുന്നം ടൗണിനോട്‌ ചേര്‍ന്ന 158–ാം ബൂത്തിലാണ്‌ വീടുകയറിയത‍്.

Related Articles

Back to top button
error: Content is protected !!