Thodupuzha

എല്‍.ഡി.എഫ് പ്രതിഷേധസംഗമം 29 ന്

 

തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ 29ന് വൈകിട്ട് ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് ജില്ലാകമ്മിറ്റി അറിയിച്ചു. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്കും, ഗ്യാസ് സിലിണ്ടറുകള്‍ക്കുമുള്ള സര്‍ ചാര്‍ജുകളും സെസുകളും പിന്‍വലിക്കുക, രാജ്യത്തെമ്പാടും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തുക, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ദേശവ്യാപകമായി ഇടതു പാര്‍ട്ടികള്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിലെമ്പാടും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!