ChuttuvattomThodupuzha

ഭൂപതിവ് ഭേദഗതി നിയമം: ഗവര്‍ണര്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട്  എല്‍.ഡി.എഫ് രാജ്ഭവന്‍ മാര്‍ച്ച് 9ന് 

തൊടുപുഴ: കേരള നിയമസഭാ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പ് വെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9 ന് 10000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ,സിപിഐ (എം) ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്,സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ കേരളാ കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അറിയിച്ചു.   രാജ്ഭവൻ മാർച്ച് 9ന് 2ന്‌ പാളയത്ത് കേന്ദ്രീകരിക്കും. അവിടെ നിന്ന് രാജ്ഭവനിലേയ്ക്ക് മാർച്ച് ചെയ്യും. രാജ്ഭവൻ മാർച്ചിനോട് അനുബന്ധമായി ചേരുന്ന പൊതു സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തും. എല്‍ഡിഎഫ് സംസ്ഥാന കൺവീനർ ഇ പി ജയരാജൻ, ജോസ് കെ മാണി,പി സി ചാക്കോ, മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം ജെ ജോസഫ്, വർഗീസ് ജോർജ്, തുടങ്ങിയവർ പ്രസംഗിക്കും. സമര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇടുക്കി ജില്ലയിലെ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും 2 മുൻസിപ്പൽ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും ജനുവരി 5 മുതല്‍ 7 വരെ തീയതികളിൽ നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!