Thodupuzha

വര്‍ഗീയതയുമായി ലീഗ്  സന്ധി ചെയ്യില്ല: പി.കെ ഫിറോസ്

തൊടുപുഴ: വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ബഹുസ്വരതയെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും പ്രയോഗവല്‍കരിക്കുകയും ചെയ്യുന്നതാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ലീഗ് ദക്ഷിണ മേഖലാ സമ്മേളനത്തിന്റെ ഭാഗമായുള്ള യൂണിറ്റ് സംഗമങ്ങളുടെ ജില്ലാ തല ഉദ്ഘാടനം മുതലക്കോടം ശാഖയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.ഇ നൗഷാദ് അധ്യക്ഷത വഹിച്ചു. പി.കെ അനസ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട്, സമ്മേളന പ്രതിനിധികളുടെ ലിസ്റ്റ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിന്‍, യൂത്ത് ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഇ.എ മുഹമ്മദ് അമീന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, സെക്രട്ടറി റ്റി. കെ നവാസ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍ സീതി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, ജില്ലാ ഭാരവാഹികളായ പ.എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, കെ. എം അന്‍വര്‍, അജാസ് പുത്തന്‍പുര, ഷിജാസ്‌കാരകുന്നേല്‍, ഒ.ഇ ലത്തീഫ്, സല്‍മാന്‍ ഹനീഫ്, മുഹമ്മദ് ഷഹിന്‍ഷാ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം നിഷാദ്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി.എ നജീബ്, ട്രഷറര്‍ ഷാഹുല്‍ കപ്രാട്ടില്‍, നേതാക്കളായ പി.കെ മൂസ, എം.ി സലിം, സി.കെ ജാഫര്‍, ഫൈസല്‍ പള്ളിമുക്കില്‍, ഷബീര്‍ മുട്ടം, റ്റി.എച്ച് മുഹമ്മദ്, സി.പി ബാവക്കുട്ടി, പി. ഇ ബഷീര്‍, പി.യു ഷെമീര്‍, റഷാദ് വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

.

Related Articles

Back to top button
error: Content is protected !!