ChuttuvattomThodupuzha

ജീവനക്കാരെ ഇടത് സര്‍ക്കാര്‍ വഞ്ചിക്കുന്നു : എന്‍ജിഒ സംഘ്

തൊടുപുഴ : ഒന്നാം യുപിഎ സര്‍ക്കാര്‍ 62 ഇടത് എംപിമാരുടെ പിന്തുണയോടെ പാസാക്കിയ പിഎഫ്ആര്‍ഡിഎ നിയമം, തൊഴിലാളി സര്‍ക്കാരെന്നു മേനി നടിക്കുന്ന കേരളത്തിലെ ഇടതു സര്‍ക്കാര്‍ വിജ്ഞാപനമാക്കിയിറക്കിയത് നീതീകരിക്കാനാവാത്ത തെറ്റാണെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ അഭിപ്രായപ്പെട്ടു. കേരള എന്‍ജിഒ സംഘ് ഇടുക്കി ജില്ലയുടെ 45-ാം ജില്ലാ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കുമെന്നുപറഞ്ഞ് ഭരണത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ അതില്ലാതിരുന്ന വകുപ്പുകളില്‍ കൂടി അത് ഏര്‍പ്പെടുത്തിയതും പങ്കാളിത്ത പെന്‍ഷന്‍കാരെ പണയം വെച്ച് എന്‍പിഎസില്‍ നിന്നും പിന്മാറുകയില്ലെന്ന ഉറപ്പില്‍ കോടികള്‍ വായ്പയെടുത്ത് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.എം. സിജു മുഖ്യപ്രഭാഷണം നടത്തി. കേരള എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി.ബി. പ്രവീണിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് പി.ആര്‍. ഹരിദാസ്, കെ.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബിജു, എന്‍.ടി.യു. ജില്ലാ പ്രസിഡന്റ് വി.സി. രാജേന്ദ്രകുമാര്‍, കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗീസ്, കേരള പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി കെ.ആര്‍. രാമചന്ദ്രന്‍, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി ബിനീഷ് ചേറാടി, കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍ എന്‍.ആര്‍, കേരള എന്‍.ജി.ഒ. സംഘ് ജില്ലാ സെക്രട്ടറി പി.റ്റി. ബാലുരാജ് , എന്‍.ജി.ഒ. സംഘ് വനിതാ കമ്മിറ്റി സെക്രട്ടറി മഞ്ജു പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!