Thodupuzha

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന തു​ട​രു​ന്നു

തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 47 ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 1,03,000 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​ള​വ് തൂ​ക്ക നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് യ​ഥാ​സ​മ​യം മു​ദ്ര​പ​തി​പ്പി​ക്കാ​തെ, കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്താ​തെ​യു​ള്ള ത്രാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ൽപ്പ​ന ന​ട​ത്തി​യ 37 സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രെ​യും രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​തെ വി​ൽ​പ്പ​ന ന​ട​ത്തി​യ നാ​ല് സ്ഥാ​പ​ങ്ങ​ൾ​ക്കെ​തി​രെ​യും പാ​യ്ക്കിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​തെ ഉ​ത്പ​ന്ന​ങ്ങ​ൾ പാ​യ്ക്ക് ചെ​യ്ത് വി​ല്പ​ന ന​ട​ത്തി​യ നാ​ല് ക​ട​ക​ൾ​ക്കെ​തി​രെ​യും നി​ർ​ദി​ഷ്ട പ്ര​ഖ്യാ​പ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ വി​ല്പ​ന ന​ട​ത്തി​യ​തി​നും അ​ള​വി​ൽ കു​റ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ​ഴം,പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി സ്വ​ർ​ണാ​ഭ​ര​ണ​ശാ​ല​ക​ൾ വ​രെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ എ​സ്.​ഷെ​യ്ക് ഷി​ബു അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!