ChuttuvattomThodupuzha

ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനം 28 ന്

തൊടുപുഴ: എഞ്ചിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം 28 ന് വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കും. നിർമാണ മേഖലയിലെ പ്രതിസന്ധികൾ, പെർമിറ്റ് ഫീസ് വർധന, കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ജില്ലയിലെ 300 എഞ്ചിനീയർമാർ സമ്മേളനത്തിൽ പങ്കെടുക്കും.

രാവിലെ 10ന് പൊതുസമ്മേളനം പി.ജെ ജോസഫ് എം .എൽ .എ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് ബിജോ മുരളി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം മനോജ് മുഖ്യാതിഥിയായിരിക്കും. ലെൻസ്‌ഫെഡ് സംസ്ഥാന ട്രഷറർ ഷാജി പിബി, ജില്ലാ സെക്ര.സിബിൻ ബാബു, ട്രഷറർ കെ.ജി സുരേഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്ര. കെ അലക്‌സാണ്ടർ, സംസ്ഥാന കമ്മിറ്റി അംഗം എസ്. മനീഷ് , ജില്ലാ ജോയിന്റ് സെക്രട്ടറി രസിൽ പി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം. ലതീഷ് , ജില്ലാ വൈസ് പ്രസിഡന്റ് ടിരോഷ് ജോർജ്ജ്, എ .പ്രദീപ് കുമാർ എന്നിവർ പ്രസം​ഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 15 സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടാവും.

Related Articles

Back to top button
error: Content is protected !!