ChuttuvattomThodupuzha

ലെന്‍സ്ഫെഡ് ജില്ലാ സമ്മേളനം ചൊവ്വാഴ്ച

തൊടുപുഴ: എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം ഇന്ന്  വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ, പെർമിറ്റ് ഫീസ് വർദ്ധന, കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം  തുടങ്ങിയ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഇതിനു പുറമെ ഭൂവിനിയോഗ നിയമങ്ങളും പട്ടയ പ്രശ്‌നങ്ങളും മൂലമുണ്ടാവുന്ന നിർമ്മാണ പ്രതിസന്ധിയും  സമ്മേളനം ചർച്ച ചെയ്യും. ജില്ലയിലെ 300 എൻജിനിയർമാർ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 10ന്  പൊതുസമ്മേളനം  പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ്  ബിജോ മുരളി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്  സി.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. മനോജ് മുഖ്യാതിഥിയാകും. ലെൻസ്‌ഫെഡ് സംസ്ഥാന ട്രഷറർ ഷാജി പി.ബി, ജില്ലാ സെക്രട്ടറി സിബിൻ ബാബു, ട്രഷറർ കെ.ജി. സുരേഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അലക്‌സാണ്ടർ, സംസ്ഥാന കമ്മിറ്റി അംഗം എസ്. മനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി രസിൽ പി. രാജൻ, ജില്ലാ കമ്മിറ്റി അംഗം ലതീഷ്. എം, ജില്ലാ വൈസ് പ്രസിഡന്റ്  ടിരോഷ് ജോർജ്ജ്, എ. പ്രദീപ് കുമാർ എന്നിവർ സംസാരിക്കും. സമ്മേളനത്തിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിർമാണസാമഗ്രികളും വിവിധ നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന  15 സ്റ്റാളുകളുടെ പ്രദർശനവും ഉണ്ടാവും.

Related Articles

Back to top button
error: Content is protected !!