ChuttuvattomKarimannor

കരിമണ്ണൂരിലെ ‘ലൈഫ്’ ഓണം വ്യത്യസ്തമായി

കരിമണ്ണൂര്‍: പരസ്പര സ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതി കരിമണ്ണൂരിലെ ലൈഫ് ഭവനസമുച്ഛത്തില്‍ സംഘടിപ്പിച്ച ആദ്യത്തെ ഓണാഘോഷം വ്യത്യസ്തമായി. പാര്‍പ്പിട സമുച്ഛയത്തിലെ ഗുണഭോക്താക്കളടക്കം നിരവധി ആളുകള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. 33 കുടുംബങ്ങളാണ്  നിലവില്‍ ഇവിടെ താമസമുള്ളത്. ഒരാഴ്ചയോളം നീണ്ട് നില്‍ക്കുന്ന ഓണക്കാലത്തെ വരവേല്‍ക്കാനും ആഘോഷം കൊഴുപ്പിക്കാനുമുള്ള തയാറെടുപ്പിലായിരുന്നു ഭവന സമുച്ഛയത്തിലെ താമസക്കാര്‍ ഒന്നാകെ.

ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നു. ഇതിനായി ഒരു ആഘോഷ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഓണക്കാലത്തിന് തുടക്കം കുറിച്ച് ആദ്യ ദിവസത്തെ ആഘാഷങ്ങളാണ് ഇന്നലെ സംഘടിപ്പിച്ചത്. രാവിലെ തന്നെ ഭവന സമുച്ഛയത്തിന്റെ മുറ്റത്ത് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് പൂക്കളം ഒരുക്കി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കരിമണ്ണൂര്‍ വേനപ്പാറയില്‍ നാല് നിലകളിലായി ഭവനസമുച്ഛയം പണിതുയര്‍ത്തിയത്. രണ്ടു മുറികളും ഹാളും അടുക്കളയും വര്‍ക്ക് ഏരിയായും ശുചിമുറിയും ബാല്‍ക്കണിയുമുള്ള ഒരു വീടിന് 17.5ലക്ഷം രൂപയാണ് മുടക്ക്. കരിമണ്ണൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരും വീടില്ലാതെ വാടകവീടുകളില്‍ താമസിച്ചിരുന്നവരുമായ 42 കുടുംബങ്ങള്‍ക്കാണ് ഫ്ളാറ്റ് സമുച്ഛയത്തിലെ വീടുകള്‍ അനുവദിച്ചത്.

Related Articles

Back to top button
error: Content is protected !!