ChuttuvattomThodupuzha

തൊടുപുഴയിലെ ഫ്ളെക്സ് പ്രിന്റിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന

തൊടുപുഴ:  നഗരസഭ പരിധിയിലെ ബൾക്ക് വേസ്റ്റ് ജനറേറ്റർസ് (ബിഡബ്ല്യുജി) വിഭാഗത്തിൽപ്പെട്ട സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഫ്ലെക്സ് പ്രിന്റ് ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിലും  മിന്നൽ പരിശോധന നടത്തി.ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തൊടുപുഴ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും സംയുക്തമായാണ്  പരിശോധന നടത്തിയത്.  ശരിയായ രീതിയിൽ മാലിന്യസംസ്കരണം ഏർപ്പെടുത്താതിരിക്കുക , മലിനജലം ജലാശയത്തിലേക്കും പൊതുസ്ഥലത്തേക്കും ഒഴുക്കി വിടുക തുടങ്ങിയവ എന്നീ പ്രവർത്തികൾ കണ്ടെത്തിയ  സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ആകെ 66 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.  അഞ്ച് ഫ്ലെക്സ്പ്രിന്റിംഗ് പ്രസുകൾക്ക് 70,000 രൂപയും മൂന്ന് ബി ഡബ്ലയു ജികൾക്ക് 45,000 രൂപയും പിഴ ചുമത്തി. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ജില്ല എൻഫോഴ്സ്മെന്റ് ടീം ലീഡർ പി റ്റി അനന്തകൃഷ്ണൻ , ശുചിത്വ മിഷൻ ഇടുക്കി എഡിഎംസി അഷിത ചന്ദ്രൻ, ജില്ലാ എൻഫോഴ്സ്മെന്റ് ടീം അംഗം രതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീശൻ വി പി, രജിത ഐ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!