Thodupuzha

ലയണ്‍സ് ബീറ്റ്  ഡയബറ്റിക്ക്‌സ് നടത്തി

തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്റെര്‍നാഷനല്‍ 318 സിയുടെ ആഭിമുഖ്യത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടും, നാഷണല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ച് ലയണ്‍സ് ബീറ്റ് ഡയബറ്റിക്ക്‌സ് ലയണ്‍സ് €ബ് ഹാളില്‍ നടത്തി. പ്രമേഹരോഗത്തെ അതിജീവിക്കുന്നതിന് സമൂഹത്തെ സഹായിക്കുന്നതിന് വേണ്ടി ലയണ്‍സ് €ബ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്‍.എച്ച്.എമ്മിന്റെ സഹകരണത്തോടെ തെരഞ്ഞെടുത്ത 150 പേരെയാണ് ഒരു ക്യാമ്പില്‍ പരിശോധന നടത്തുന്നത്. ലയണ്‍സ് €ബ് പ്രസിഡന്റ് ഡോ. ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ജെ.ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ് മങ്കളി, മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജേഷ് കൊളാരിക്കല്‍, സോണ്‍ ചെയര്‍മാന്‍ ഷാജി എം.മണക്കാട്, തൊടുപുഴ മെട്രൊ പ്രസിഡന്റ് എം.എന്‍.സുരേഷ്, ഡോ.സുദര്‍ശനന്‍, അനൂപ് ധന്വന്തരി, ഷിജു മാനുവല്‍, ഷാജു അലക്‌സ്, ജോസ് മഠത്തില്‍. ജയകൃഷ്ണന്‍ കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!