ChuttuvattomMuttom

ഡിജിറ്റല്‍ ഓണാഘോഷവുമായി മുട്ടം ടെക്‌നിക്കല്‍ എച്ച്.എസ്.എസില്‍ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് നടത്തി

തൊടുപുഴ: മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡിജിറ്റല്‍ ഓണാഘോഷ പരിപാടികളുമായി ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹണി ജോസ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിജിറ്റല്‍ ഓണാഘോഷം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്യാമ്പ്. തുടര്‍ന്ന് കൈറ്റ് മാസ്റ്റര്‍ ട്രെയിനറായ നസീമ സി.എസ് ക്ലാസുകള്‍ നയിച്ചു.

പൂക്കള്‍ ശേഖരിച്ച് അത്തപ്പൂക്കളം തയ്യാറാക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്,സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളം, സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയ ഓപ്പണ്‍ ട്യൂണ്‍സ് ഉപയോഗിച്ച് ആനിമേഷന്‍ റീലുകളും ജിഫ് ചിത്രങ്ങളും തയ്യാറാക്കുക തുടങ്ങിയവയായിരുന്നു ക്യാമ്പിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ക്യാമ്പിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ്,ആനിമേഷന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള യോഗ്യരായ കുട്ടികളെ തിരഞ്ഞെടുക്കും. സ്‌കൂള്‍ കൈറ്റ് മിസ്ട്രസ് പ്രീതാകുമാരി.എ, ലിറ്റില്‍ കൈറ്റ് അംഗമായ വൈഗ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!