ChuttuvattomThodupuzha

അഞ്ചിരിയില്‍ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി നാട്ടുകാര്‍

തൊടുപുഴ: അഞ്ചിരി കണ്ണിക്കാട്ട് കവലക്ക് സമീപം ആരംഭിക്കാന്‍ നീക്കം നടത്തുന്ന പാറമട, ക്രഷര്‍, ടാര്‍ മിക്സിങ് യൂണിറ്റ് എന്നിവക്കെതിരെ നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് വന്‍ പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്ന ഖനനത്തിനെതിരെ സമരം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. മൂന്ന് വര്‍ഷം മുന്‍പും ഇവിടെ പാറമട ആരംഭിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ അന്ന് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു പാറമട ലോബി പിന്‍വാങ്ങുകയായാണ് ചെയ്തത്‌.ഇപ്പോള്‍ വീണ്ടും ഇതേ പാറമട ലോബി ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് പാറമട ആരംഭിക്കാനുള്ള നീക്കത്തിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നിലവില്‍ അഞ്ചിരി മേഖലയില്‍ നാല് പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് പാറയും മെറ്റലും ഉള്‍പ്പെടെയുള്ളവ കൊണ്ടുപോകുന്ന ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി പോകുന്നത് മൂലം പ്രദേശത്തെ റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ഇതിന് പുറമേ ഈ മേഖലയില്‍ പൊടിശല്യവും അതിരൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുതുതായി പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാളെ വൈകിട്ട് അഞ്ചിന് കണ്ണിക്കാട്ടുകവലയില്‍ പ്രതിഷേധ യോഗം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം യോഗം ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!