Thodupuzha

ലയണ്‍സ് ഗോ ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി 

 

തൊടുപുഴ: തൊടുപുഴ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍, സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിഷരഹിത പച്ചക്കറി കൃഷിയുടെ പ്രാധാന്യം പ്രചരിപ്പിക്കാനുള്ള ‘ലയണ്‍സ് ഗോ ഗ്രീന്‍’ പദ്ധതിക്ക് ചുങ്കം സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ തുടക്കമായി. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ഗോ ഗ്രീന്‍ പദ്ധതിയുടെ ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയര്‍മാന്‍ ജോസ് മംഗലി പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വിഷരഹിത പച്ചക്കറി കൃഷിയും പരിസ്ഥിതി അവബോധവും ശുചിത്വശീലവുമൊക്കെ ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് ജപ്പാന്റെ ഉദാഹരണത്തിലൂടെ ഡീന്‍ കുര്യാക്കോസ് കുട്ടികളോട് വിശദീകരിച്ചു. സമൂഹത്തില്‍ ഇത്തരമൊരു സംസ്‌കാരം രൂപീകരിക്കുന്നതില്‍ തൊടുപുഴ ലയണ്‍സ് ക്ലബ്ബ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിച്ചു. സസ്യതൈകള്‍ മുഖ്യാതിഥിയില്‍ നിന്നും കുട്ടികള്‍ ഏറ്റു വാങ്ങി പ്രത്യേകമായി തയ്യാര്‍ ചെയ്ത ഗ്രോ ബാഗുകളില്‍ നട്ടു. പ്രകൃതി സൗഹൃദ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് കുട്ടികള്‍ ചുറ്റും അണി നിരന്നു. ലയണ്‍സ് ഡിസ്ട്രിക്റ്റിന്റെ ക്ലബിനുള്ള ‘ഗോ ഗ്രീന്‍’ സര്‍ട്ടിഫിക്കറ്റ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ക്ലബ് പ്രസിഡന്റ് ഏറ്റു വാങ്ങി.

തൊടുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അനൂപ് ധന്വന്തര, വാര്‍ഡ് കൗണ്‍സിലര്‍ ജോസ് മഠത്തില്‍, മുതിര്‍ന്ന ക്ലബ് അംഗങ്ങളായ ഡോ. കെ സുദര്‍ശന്‍, ഷാജി എം. മണക്കാട്, പുന്നൂസ് ഏബ്രാഹം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസിന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!