ChuttuvattomThodupuzha

ലോക് അദാലത്ത്: ജില്ലയിലെ  6845 കേസുകള്‍ തീര്‍പ്പാക്കി

മുട്ടം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലാകെമാനം നടന്ന  ലോക് അദാലത്തില്‍ ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്ന  പിഴ ഒടുക്കിത്തീര്‍ക്കാവുന്ന കേസുകള്‍ ഉള്‍പടെ,6845 കേസുകള്‍ തീര്‍പ്പാക്കി. 61 എം.എ.സി. റ്റി കേസുകള്‍, പ്രീ ലിറിഗേഷന്‍ കേസുകള്‍ മറ്റു വിവിധ കേസുകള്‍ എന്നിവയിലൂടെ 38572561  രൂപയുടെ വ്യവഹാരങ്ങള്‍ ആണ് തീര്‍പ്പാക്കിയത്. 9147832 രൂപ പിഴയിനത്തില്‍ സര്‍ക്കാരിലേയ്ക്ക് ഈടാക്കി.  ജില്ലാ ജഡ്ജി ശശി കുമാര്‍ പി.എസ് ,ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ  ഷാനവാസ് എ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന്  താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ നേതൃത്വം നല്‍കി. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പിഴയടച്ച് തീര്‍ക്കാവുന്ന കേസുകള്‍ക്കായി സ്‌പെഷ്യല്‍ സിറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!