ChuttuvattomThodupuzha

ലോക് അദാലത്ത് ജില്ലയിലെ 4529 കേസുകള്‍ തീര്‍പ്പാക്കി

മുട്ടം:ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലാകെമാനം നടന്ന ലോക് അദാലത്തില്‍ 4529 കേസുകള്‍ തീര്‍പ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ കെട്ടിക്കിടന്ന 4243 പിഴ ഒടുക്കിത്തീര്‍ക്കാവുന്ന കേസുകള്‍,18747500 രൂപയുടെ 58 എംഎസിറ്റി കേസുകള്‍, മറ്റു വിവിധ കേസുകള്‍ എന്നിവയിലൂടെ 47240691 രൂപയുടെ വ്യവഹാരങ്ങള്‍ ആണ് തീര്‍പ്പാക്കിയത്. 5536550 രൂപ പിഴയിനത്തില്‍ ഗവണ്‍മെന്റിലേക്ക് ഒടുക്കുകയുണ്ടായി.

ഇടുക്കി ജില്ലാ ജഡ്ജി ശശി കുമാര്‍ പി.സ്,ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ അരവിന്ദ് ബി എടയോടി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ നേതൃത്വം നല്‍കി. അദാലത്തിന്റെ ഭാഗമായി ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ പിഴയടച്ച് തീര്‍ക്കാവുന്ന കേസുകള്‍ക്കായ് സ്‌പെഷ്യല്‍ സിറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!