IdukkiLocal Live

ലോക് സഭാ തിരഞ്ഞെടുപ്പ് : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വമിഷന്‍

ഇടുക്കി : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിയുള്ള കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വമിഷന്‍ . തിരഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല . ലോകസഭാ തിരഞ്ഞെടുപ്പ് പൂര്‍ണമായും മാലിന്യ മുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രചാരണത്തില്‍ ശ്രദ്ധിക്കേണ്ടവ

* നൂറ് ശതമാനം കോട്ടണ്‍ , പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പൊളി എത്തിലിന്‍ എന്നിവയില്‍ പിവിസി -ഫ്രീ – റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കുക.

* കോട്ടണ്‍, പൊളി എത്തിലീന്‍ എന്നിവ നിര്‍മ്മിച്ച് വിതരണം ചെയുന്ന സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് മുഖാന്തിരം സാമ്പിളുകള്‍ സമര്‍പ്പിക്കേണ്ടതും കോട്ടണ്‍ വസ്തുക്കള്‍ ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപെടുത്തേണ്ടതും , പൊളി എത്തിലീന്‍ വസ്തുക്കള്‍ പിവിസി-ഫ്രീ ,റീസൈക്ലബിള്‍ പൊളി എത്തിലീന്‍ എന്ന് സാക്ഷ്യപെടുത്തിയും മാത്രമേ വില്പന നടത്താന്‍ പാടുള്ളൂ.

പ്രചാരണ ശേഷം ശ്രദ്ധിക്കേണ്ടവ

ഉപയോഗ ശേഷമുള്ള പൊളി എത്തിലീന്‍ ഷീറ്റ് , പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ, അംഗീകൃത റീസൈക്ലിംഗ് യൂണിറ്റിലേക്കോ, തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന, ക്ലീന്‍ കേരള കമ്പനി എന്നിവര്‍ക്ക് യൂസര്‍ഫീ നല്‍കിയോ റീസൈക്ലിംഗ് ഉറപ്പാക്കണം.

Related Articles

Back to top button
error: Content is protected !!