IdukkiLocal Live

ലോക്സഭാ തെരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിംഗ് ഓഫീസ് ഹാള്‍ എന്നിവിടങ്ങളിലായും, ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലും , തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് തൊടുപുഴ ന്യൂമാന്‍ കോളേജിലും , പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കുട്ടിക്കാനം മരിയന്‍ കോളേജിലും , ഉടുമ്പന്‍ചോല താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് സിവില്‍ സ്റ്റേഷന്‍ നെടുങ്കണ്ടം,സര്‍വ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അര്‍ബന്‍ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം സംഘടിപ്പിച്ചത് .  ആദ്യ ദിവസം നടന്ന പരിശീലന പരിപാടിയില്‍ അഞ്ചു താലൂക്കുകളിലായി 250 ഓളം ജീവനക്കാര്‍ പങ്കെടുത്തു. ഏപ്രില്‍ 4 വരെ രാവിലെ 9 മുതല്‍ 1 വരെയും 1 മുതല്‍ 5 വരെയും രണ്ട് സെഷനുകളിലായാണ് ക്ലാസുകള്‍. ജില്ലാതലത്തില്‍ ട്രെയിനിംഗ് ലഭിച്ച മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!