ChuttuvattomMoolammattam

മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി

മൂലമറ്റം: മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി റദ്ദ് ചെയ്യുന്നതായി ആക്ഷേപം.പുലര്‍ച്ചെ 4.15ന് പുറപ്പെട്ട് വൈകുന്നരം ആറിന് തിരികെയെത്തുന്ന തിരുവനന്തപുരം സര്‍വീസും പുലര്‍ച്ചെ 5.15ന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിക്കുന്ന തിരുവന്തപുരം സര്‍വ്വീസും കൂടാതെ എറണാകുളം സര്‍വീസുമാണ് മുടങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി മൂലമറ്റം ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകളായിരുന്നു ഇത് രണ്ടും.രാവിലെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള അനേകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഏറെ സഹായകരമായ സര്‍വീസാണ് ഇത്.മൂലമറ്റം മുതല്‍ തിരുവനന്തപുരം വരെയുള്ള അനേകം ആളുകളാണ് ഈ ബസിനെ ആശ്രയിച്ചിരുന്നത്. എറണാകുളം സര്‍വീസും അനേകം ആളുകള്‍ക്കാണ് സഹായകമായിരുന്നത്.തിരുവനന്തപുരം സര്‍വീസില്‍ നിന്ന് 23,000 രൂപയും എറണാകുളം സര്‍വീസിന് 20000 രൂപയും ദിവസവും കളക്ഷന്‍ ലഭിച്ചിരുന്നു.എന്നാല്‍ ശബരിമല സര്‍വീസിന് വേണ്ടിയാണ് രണ്ട് ബസുകളും മാറ്റിയതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.പകരം ബസുകള്‍ എത്തിക്കും എന്നുള്ള നിബന്ധനയിലാണ് സര്‍വീസ് മാറ്റിയതെങ്കിലും ഇത് വരെ എത്തിയില്ല.തിരുവനന്തപുരം ബസിനെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടാതിരിക്കാന്‍ കോട്ടയം വരെ ഓര്‍ഡിനറി ബസ് സര്‍വീസ് നടത്തുകയാണ്.കോട്ടയം എത്തിയാല്‍ ആളുകള്‍ക്ക് മറ്റ് ബസുകളെ ആശ്രയിക്കാം എന്നും അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!