ChuttuvattomThodupuzha

തൊടുപുഴയില്‍ ചീട്ട് കളി കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നു; അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പിടിയില്‍

തൊടുപുഴ: നഗരത്തില്‍ ചൂതാട്ട കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നു. നഗരത്തിലെ ഒരു സ്ഥിരം ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് ഇന്നലെ അതിഥി  തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ട് പേരെ തൊടുപുഴ പോലീസ് പിടികൂടി. രഹസ്യ വിരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇവരില്‍ നിന്ന് പണവും പിടിച്ചെടുത്തു. ഒരിടവേളക്ക് ശേഷം തൊടുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചീട്ടുകളി വ്യാപമാകുന്നുണ്ട്. പല സ്ഥലങ്ങളില്‍ മാറി മാറി മുറി വാടകയ്‌ക്കെടുത്തു ചൂതാട്ടം നടത്തി വരുന്ന സംഘവും തൊടുപുഴയിലുണ്ട്. തൊടുപുഴ റിവര്‍വ്യൂ റോഡിന്റെ പ്രവേശനകവാടത്തില്‍  അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍  നിന്നാണ്  ഞായറാഴ്ച പോലീസ് ചീട്ടുകളിക്കാരെ പിടികൂടിയത്. കോതമംഗലം ഉള്‍പ്പെടെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്ന് ചീട്ടുകളിക്കുന്നുണ്ട്. ഏതാനും മാസം മുമ്പും തൊടുപുഴ പോലീസ് ഇതിനു സമീപത്ത് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പരിശോധന  നടത്തിയിരുന്നു. നഗരത്തില്‍ പരിശോധന വ്യാപകമാകുമ്പോള്‍ ഇവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോകും. ആളുകള്‍ ഇല്ലാത്ത  വിജന സ്ഥലങ്ങള്‍ നോക്കിയാണ് പണം വച്ചുള്ള ചീട്ടുകളി കേന്ദ്രങ്ങള്‍ സജീവമായിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!