Thodupuzha

ലോട്ടറി കടയില്‍ മോഷണം

 

ഇടവെട്ടി: ലോട്ടറി വില്‍ക്കുന്ന പെട്ടിക്കടയില്‍ നിന്നും 240യുടെ ലോട്ടറിയും നാലായിരത്തോളം രൂപയും അപഹരിച്ചു. ഇടവെട്ടി കനാല്‍ ജങ്ഷനിലെ ശാസ്താമ്പാറ കുമാരിവിലാസം കൃഷ്ണന്‍ കുട്ടിയുടെ കടയില്‍ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് മോഷണം നടന്നത്. ലോട്ടറി കടക്ക് പുറമേ കൃഷ്ണന്‍ കുട്ടിക്ക് സമീപത്ത് പച്ചക്കറി കടയുമുണ്ട്. കൃഷ്ണന്‍ കുട്ടി അവിടേക്ക് പോയ സമയത്ത് കൈലിയും ഷര്‍ട്ടും ധരിച്ചയാള്‍ പണവും ലോട്ടറിയും അടങ്ങുന്ന ബാഗ് എടുക്കുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സി.സി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തൊടുപുഴ പോലിസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

Related Articles

Back to top button
error: Content is protected !!